കണ്ണൂർ: ശ്രീമതിയുടെയും പി.പി.ദിവ്യയുടേയും മാതൃത്വവും സ്ത്രീത്വവും നീതിബോധവും അണപൊട്ടിയൊഴുകിയതിനെ തുടർന്ന് പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിൽ പോയി കണ്ട് ആശ്വസിപ്പിച്ചു. മുൻ എംഎൽഎയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സർവ്വോപരി മാർക്സിൻ്റെ അഹിംസാ സിദ്ധാന്തത്തിൻ്റെ വക്താവുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയായിരുന്നു ശ്രീമതിയും ദിവ്യയും ജയിലിൽ പോയി പാവം നിഷ്കളങ്കരായ കൊലയാളികളെ സന്ദർശിച്ചത്.
മനുഷ്യത്വത്തിൻ്റെ പേരിലാണ് പ്രതികളെ കാണാൻ എത്തിയതെന്ന് മാതൃത്വഭാവത്തോടെ പി.കെ.ശ്രീമതി പ്രതികരിച്ചു. ശിക്ഷാവിധി മരവിപ്പിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. ജയിലിൽ വന്ന് പ്രതികളെ കാണാൻ പാടില്ല എന്നൊന്നുമില്ലല്ലോയെന്നും ശ്രീമതി അതീവ മാതൃത്വത്തോടെ വിശദീകരിച്ചു. അതേസമയം, നവീൻബാബു കേസിലെ പ്രതി പി.പി. ദിവ്യ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. അവർ പ്രതികളെ സന്ദർശിച്ചത് സ്ത്രീത്വത്തിൻ്റെ അതി മഹനീയ മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണെന്ന് ഇടതുപക്ഷ മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്നു. വരും ദിവസങ്ങളിൽ ഇവരുടെ മാതൃത്വവും സ്ത്രീത്വവും കൂടുതൽ വഴിഞ്ഞൊഴുകുമെന്ന് മലയാളി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
CPM's justification that PK Srimati and PP Divya went to see the accused in the Periya double murder case in jail because motherhood and womanhood got in the way.